കൈരളി
നേടിയെടുത്ത ശ്രേഷ്ഠഭാഷാപദവി:
നാം
മലയാളികള്‍ക്ക് ഇത് അഭിമാനത്തിന്റെ
നിമിഷങ്ങളാണ്.വൈകി
കടന്നെത്തിയ
ഒരു
വിരുന്നുകാരനാണ് നമ്മുടെ
മലയാളത്തിന് ഈ പദവി.എഴുത്തച്ഛനും
ചെറുശ്ശേരിയും ആശാനും
വള്ളത്തോളും വാനോളം പുകഴ്ത്തിയ
നമ്മുടെ ഈ തേനൂറുന്ന മാതൃഭാഷയ്ക്ക്
വൈകി വന്ന ഒരു നേട്ടം തന്നെയാണ്
ഇത്.എന്നാല്‍
നാം ഇന്ന് ഈ യാഥാര്‍ത്ഥ്യം
തിരിച്ചറിയുന്നില്ല.
മഹാകവി
വള്ളത്തോള്‍ നമ്മുടെ മാതൃഭാഷയെ
കുറിച്ച് പാടിയതിങ്ങനെയാണ്:
“ മിണ്ടിതുടങ്ങാന്‍
ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്‍മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള
രണ്ടക്ഷരമല്ലയോ?
സമ്മേളിച്ചീടുന്നതൊന്നാമതായ്?
മറ്റുള്ള
ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യന്നു
പെറ്റമ്മതന്‍ ഭാഷ താന്‍
മാതാവിന്‍
വാത്സല്യ ദുഗ്ധം നുകര്‍ന്നാലെ
പൈതങ്ങള്‍
പൂര്‍ണ്ണവളര്‍ച്ച നേടൂ "
ഭാഷകള്‍
പഠിക്കുന്നത് കൂടുതല്‍ അറിവ്
നേടാന്‍ നമ്മെ പ്രാപ്തരാക്കും.എങ്കിലും
നാം നമ്മുടെ മാതൃഭാഷയായ
മലയാളത്തെ വിസ്മരിക്കരുത്.
ചരിത്രം
കുറിക്കേണ്ടുന്നവരാണ്
നാം.അതിനായി
മാതൃഭാഷയെ സംരക്ഷിക്കേണ്ടുന്ന
ചുമതല നമ്മുടേതാണ്.
No comments:
Post a Comment