Saturday, 10 August 2013

MY NEW STORY


                My mini story
        സ്വപ്നങ്ങള്‍ മരിക്കുന്നില്ല.....

സന്ധ്യ മയങ്ങുന്ന സമയം .സൂര്യഭഗവാന്‍ തന്റെ ഏഴാം കടലിലെ കുളിയും കഴിഞ്ഞ് മണിമാളികയിലേക്ക് മടങ്ങുകയായിരുന്നു.ചിന്തകളിലാണ്ട് തന്റെ ഒട്ടിയ വയറും തടവി കിടക്കുകയായിരുന്നു രവി.കണ്‍പോളകള്‍ പതിയെ പതിയെ സമുദ്രത്തിലാഴ്ന്നു.പെട്ടന്ന് അവന്റെ കണ്‍മുന്നില്‍ ഒരു മാന്ത്രികചെപ്പ് പ്രത്യക്ഷപ്പെട്ടു.അറബികഥകളിലെ ഭൂതം അവന്റെ ആഗ്രഹങ്ങള്‍ സഫലമാക്കി മടങ്ങി,അവന്‍ അതിസമ്പന്നായി.രവി ആളാകെ മാറി.പാവങ്ങളെ അതിയായി സ്നേഹിക്കുവാന്‍ തുടങ്ങി.ദേവന്‍മാര്‍ പോലും അസൂയയോടെ രവിയെ നോക്കി.
ഇളംകാറ്റ് വീശി,അവന്‍ തന്റെ 'മധുരസ്വപ്നത്തില്‍' നിന്നുമുണര്‍ന്നു. ദുര്‍ബലനും വിവശനുമായ രവി കണ്ണും നട്ടിരുന്നു.സാഗരം ശാന്തമായി.അതാ അവന്റെ മുന്നില്‍ ആ വിളക്ക് ......അത്ഭുതവിളക്ക്.....സ്വപ്നങ്ങള്‍ പുനര്‍ജനിച്ചു..........

2 comments: